Sunday, November 25, 2012

" തോഴന്‍ "








ഇരുണ്ട മാനത്തില്‍ പ്രഭ ചൊരിയുന്ന ചന്ദ്രബിംബം
ചിമ്മി കത്തുന്ന നക്ഷത്രങ്ങള്‍
കാണുന്ന മനസ്സിന് സന്തോഷം വാരി ചൊരിഞ്ഞുകൊണ്ട്‌
തിളങ്ങി നില്‍ക്കുന്നു ,
മറ്റുളവരുടെ മനസ്സിനെ സന്തോഷം നല്ക്കികൊണ്ട്.
പക്ഷെങ്കില്‍ അവര്‍ തേടുകയാണു അവരുടെ തോഴനെ.........
അവന്‍റെ വരവിനായി  കാത്തിരിക്കുന്നു
 അവനെ  മുഴുവന്‍ ആയി കാണാന്‍ അവര്‍ക്ക് കഴിയാറില്ല
അവന്റെ  സ്വര്‍ണ്ണ പ്രഭയില്‍ അവര്‍ മുങ്ങിപോകുന്നു
എന്നാലും ആരോടും ഒരു പരിഭവവും ഇല്ലാത്തെ
ജീവജാലങ്ങള്‍ക്ക് പ്രകാശവും ചൂടും ചൊരിഞ്ഞുനല്കികൊണ്ട്  ഇരിക്കുന്നു
അവരുടെ  പ്രയപ്പെട്ട "തോഴന്‍"

Tuesday, November 20, 2012

വേദന







എന്‍റെ മനസ്സിന്‍റെ ജാലകവാതില്‍ തുറന്നിട്ടുകൊണ്ട് . ,  
നീ  പകര്‍ന്നുതന്ന പ്രണയാര്‍ദ്രമാം അനുഭുതിയില്‍.
നിന്നെകുറിച്ചുള്ള. ഓര്‍മ്മകളില്‍ 
എന്‍റെ സഖീ  കാത്തിരിക്കുന്നു ഞാന്‍   
  പടിയിറങ്ങിയ വേളയില്  സ്നേഹിച്ച മനസ്സിന്‍റെ വെളിച്ചം 
മാഞ്ഞത്  എന്തെ അറിഞ്ഞില്ല
നിനക്ക് വേണ്ടി പ്രഭ ചൊരിഞ്ഞ ആ വെളിച്ചം 
എന്നേക്കും ആയി എങ്ങോ പോയി മറഞ്ഞു ,
ഒരു വാക്ക് പോലും ഉരിയാടാതെ  എന്തെ പോയി മറഞ്ഞു
നിനക്ക് വെളിച്ചം  പകര്‍ന്ന  ആ മണ്‍ചിരാത് പൊട്ടി ചിതറിയത്
ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ
നീ അറിഞ്ഞുവോ ആ വേദന...................

അവള്‍








കണ്ണില്കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ഭാവത്തോടെ

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളുമായി എന്‍റെ ചാരെ അവള്എത്തി
കളിയും ചിരിയും ഒക്കെ എനിക്ക് പ്രയപ്പെട്ടത് ആണ്
പെട്ടന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന
കാലത്തിനു മായിക്കാന്പറ്റാത്ത കുസൃതി ആയി
അവളുടെ സാമിപ്യം എന്‍റെ വേദനകള്ഞാന്മറക്കുന്നു
അവളുടെ സന്തോഷം ആണ് എനിക്ക് എല്ലാം
കണ്ണ് നിറയുന്നതും മനസ്സു വേദനിക്കുനതും എനിക്ക് കാണാന്കഴിയില്ല
ഒരു മുന്ജന്മ ബന്ധം പോലെ
അത്ര കണ്ടു ഞാന്‍സ്നേഹിക്കുന്നു
മറ്റൊരാളുടെ ആണെന്ന് അറിഞ്ഞൊണ്ട് ഞാന്സ്നേഹിക്കുന്നു
ഒരികലും സ്വന്തം ആകില്ല അറിഞ്ഞൊണ്ട്തന്നെ
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു വിണ്ടും ഒരു ജന്മത്തിനായി
അവള്എന്‍റെ മാത്രം ആയുള്ള പുനര്‍ജന്മത്തിനായി

Monday, November 19, 2012

പാദസരം










നിന്റെ പാദസരതിന്കാലൊച്ചകായി കാതോര്ക്കുന്നു ,
അവള്അറിയുന്നോ പാദസരം കിലിങ്ങുനത് എന്റെ മനസില്ആണെന്ന്
പാദസരം ഒച്ച അടുക്കും തോറും മനസു തുടുച്ചിടും
നിഷ്കങ്ക മുഖം കാണുന്നതിനായി
ചുണ്ടില്വിരുന്ന ചെറു പുഞ്ചിരിക്ക് ആയി
നിന്റെ പാദസരതിന്കാലൊച്ചകായി കാതോര്ക്കുന്നു

Thursday, November 15, 2012

"സ്വാന്തനം"







നീ ഒരിക്കലും ഒറ്റപ്പെടില്ല ,
നീ ഒറ്റപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല-
നീ ഒറ്റപ്പെടുന്ന വേളയില്‍ ഞാന്‍ നിന്‍റെ അരികിലെത്തും,
നിന്‍റെ നിഴല്‍ ആയി, നിന്‍റെ ശ്വസം ആയി,
നിന്‍റെ വേദന എന്‍റെ വേദനയായി ഞാന്‍ സ്വീകരിക്കും ,
നീ വേദനിക്കാന്‍ ഞാന്‍ ഒരികലും സമ്മതികില്ല,
നിന്‍റെ മിഴി നിറയുമ്പോള്‍ ആ മിഴിനീര്‍ തുടയ്ക്കാന്‍ ഞാന്‍
നിന്‍റെ അരികില്‍ ഉണ്ടായീടും,
നിനക്ക് ഒരു സ്വാന്തനമായി...................

Sunday, November 11, 2012

"മഴ"








ഏകനായി നടന്നു നീങ്ങിയ എന്‍റെ ചാരെ അവള്‍ ഓടി എത്തി
മുത്ത് പൊഴിക്കുന്ന ചിരിയും ആയി ,
 മനസ്സിനും ശരീരത്തിന്നും കുളിര്‍മ നില്കികൊണ്ട്
കുഞ്ഞു കുഞ്ഞു തമാശകളുമൊക്കെ ആയി ഞങ്ങള്‍ നടന്നു.
എന്‍റെ മനസ്സിന്‍റെ വേദനകളും സങ്കടവും ഒക്കെ കഴുക്കികളഞ്ഞു
  മനസ്സില്‍ സന്തോഷം നിറച്ചു ചിന്നി ചിതറിയ തുള്ളികള്‍ എനിക്ക് സമ്മാനിച്ച്‌
അവള്‍ വിടവാങ്ങി എന്‍റെ പ്രീയപ്പെട്ട "മഴ"........ 




Saturday, November 10, 2012

"ആ കണ്ണുനീർ"











നിന്റെ കണ്ണിൽ എന്തേ കണ്ണുനീർ മുത്തുകൾ നിറയുന്നു ,
ആ കണ്ണുനീർ മുത്തുകൾ എന്റെ നെഞ്ചിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നു
നിന്റെ കണ്ണിനോടു കണ്‍പീലി  എത്ര അടുത്താണോ-
അത്രയും അടുത്താണ് നീ എന്നിൽ
പിന്നെ എന്തേ നിൻ കണ്ണിൽ കണ്ണീർ മുത്തുകൾ നിറയുന്നു.............

Friday, November 9, 2012

പുനര്‍ജന്മം





നിനക്ക് വേണ്ടി ഉള്ള  കാത്തിരിപ്പിനു നീളം കുടുന്നു
എന്നിട്ടും  നീ വന്നില്ല ,പക്ഷെ  വന്നത് പ്രതിക്ഷികാത്ത  
ഒരു കൂട്ടുകാരൻ എന്നെ സ്വന്തം ആക്കാൻ
ഞാൻഇല്ലാത്ത ലോകം ആണ്  സന്തോഷം എങ്കി   
ഞാൻ അവന്റെ കൂടെ യാത്രയാകുന്നു
അവൻഎന്റെ വേദനയും സന്തോഷവും ദുഃഖവും എല്ലാം ഏറ്റുവാങ്ങി
അവന്റെ കൂടെ എന്നെ കൂട്ടി ,ഒരു തൂവൽപോലെ ഞങ്ങൾപറന്നു പൊങ്ങി
ചക്രവാളങ്ങളും കടന്നു നക്ഷത്ര ലോകവും കടന്നു പോയി
ഒരിക്കലും  ആഗ്രഹിച്ചാലും തിരിച്ചു വരാന്കഴിയാത്ത   ലോകത്തേക്
പക്ഷെ ഞാൻതിരിച്ചു വരും നീ ഉള്ള ലോകത്തേക്
ഒരു പുനര്‍ജന്മം ആയി  
ദൂരെ നിന്ന് ഒരു നോക്ക് കാണാനായി.