Friday, May 16, 2014

"പെണ്ണ്‍"





  കാലത്തിനു  മായ്ക്കാൻ  പറ്റാത്ത 
കുസൃതി നിറഞ്ഞ കണ്ണുമായി പെയ്തിറങ്ങുന്ന മഴ 
നോക്കിയിരുന്ന അവളുടെ ചാരെ അവൻ എത്തി 
ഒരു മുജ്ജന്മ  ബന്ധം പോലെ,
അവർക്കിടയിൽ ഒരു നേർത്ത സംഗീതം പൊഴിച്ചുകൊണ്ട്‌ മഴ തുടർന്നു 
ഇളം തെന്നൽ  തൊട്ടു തലോടി കടന്നുപോക്കൊണ്ടിരുന്നു,
അവനെന്നും ഒത്തിരി ഇഷ്ട്ടമായ 

അവളുടെ ചെഞ്ചുണ്ടിൽ-  കണ്ണും നട്ടിരുന്നു 
അതിൽ വിരിയുന്ന  മുത്ത് പൊഴിക്കുന്ന പുഞ്ചിരി 
 മറ്റൊരു ലോകത്ത് എത്തിച്ചു,














"സ്നേഹ കിരണം "








സൂര്യ ഭഗവാന്റെ സ്നേഹ കിരണങ്ങൾ സാക്ഷിനിർത്തി
നിന്നെ ഞാൻ സ്വന്തം ആക്കുന്നു,
എൻ ഹൃദയമിടിപ്പിന്റെ താളത്തുടിപ്പ്
നിന്നിൽ ലയിച്ചിരിക്കുന്നു ,
 ഓരോ ശ്വാസവും നിനക്കുവേണ്ടി,
നിനക്കുവേണ്ടി മാത്രമാകുന്നു.............
പ്രണയ ലോകത്ത്  കെട്ടിപ്പൊക്കിയ നമ്മുടെ പ്രണയക്കൊട്ടാരം ,
കളിയും ചിരിയും കൊഞ്ചലുകളും കുസൃതികളും നിറഞ്ഞ ലോകം,
 മനസ്സിൽ പ്രണയം നിറച്ച രണ്ടു മനസ്സിന്റെ ലോകം,
എൻ തിരക്കുകൾ നിൻ  മനസ്സിനു ഏകാന്തതയുടെ വിരക്തി
നിറക്കുന്നുവെങ്കിൽ അതൊരിക്കലും  അനുവദിക്കില്ല,
 ഞാൻ നിൻ ചാരെ എന്നും  ഉണ്ടാകും
നീയാകുന്ന എൻ പ്രാണനെ പുണർന്നും കൊണ്ട്