സ്നേഹത്തിനെ എന്തെ ഇങ്ങന്നെ വികലമാക്കുന്നു ,
പവിത്രമായ സ്നേഹം നിലനിന്നിരുന്ന ഈ ലോകത്ത്
ഇന്ന് സ്നേഹം അപുര്‍വ്വം ആകുന്നു ,
പക്ഷെങ്കില്‍ യഥാര്‍ത്ഥ സ്നേഹം പലപ്പോഴും കാണാതെ പോകുന്നു
ഇപ്പോളത്തെ ലോകത്ത് സ്നേഹത്തിന്‍റെ മുഖംമൂടികള്‍ മാത്രമോ.....
സ്നേഹത്തിന്‍റെ വില അറിയാത്ത ഇതുപോലുള്ള മുഖംമൂടികള്‍ കാണിക്കുന്ന കപടസ്നേഹം തിരിച്ചറിയാന്‍ വൈകിപ്പോകുന്നു.
അങ്ങനെ കപടസ്നേഹം കാണിക്കുന്നവര്‍
അവര്‍ക്ക് കിട്ടുന്ന യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വിലയറിയാതെ
അതിന് എതിരെ മുഖം തിരിക്കുന്നു ,
യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വിലയറിയുന്ന നിമിഷം,
ആ സ്നേഹത്തിനെ തിരയുന്ന വേളയില്‍
അത് വളരെ ദൂരെ അകന്നു പോയിയെന്ന് തോന്നും
പക്ഷേങ്കില്‍ അത് അവരുടെ തോന്നല്‍ മാത്രം
യഥാര്‍ത്ഥ സ്നേഹം ഒരികലും വിട്ടുപോകില്ല
അത് കൂടെ കാണും അത് കപടസ്നേഹത്തിന്‍റെ മുഖംമൂടി പിച്ചിചീന്തുപ്പോള്‍ മാത്രം തിരിച്ചറിയൂ ............

:D
ReplyDelete