Sunday, December 9, 2012

"അവളെന്ന ഓര്‍മ്മ "






ജൂണ്‍ 18
 മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ  ഒരു തണുപ്പ്‌ ഉള്ള രാവ്, എവിടെ നിന്നോ വന്ന ഒരു മെസ്സേജ് അവള്‍ ഫെയിസ്ബുക്ക്  പ്രൊഫൈയില്‍ കണ്ടു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അവള്‍ ആ മെസ്സേജ് തുറന്നു വായിച്ചു, ഇത് വരെ കാണാത്ത സംസാരികാത്ത ആ സുഹൃത്തിന്‍റെ മെസ്സേജ് . അവളെ തേടിയെത്തിയ അവന്‍റെ ആദ്യത്തെ മസ്സെജ് , അതിന്നു തിരിച്ചു റിപ്ലേ ചെയ്യ്തു. അങ്ങനെ അവര്‍ സുഹൃത്തുകള്‍ ആയി അതിന്‍റെ തുടര്‍ച്ചഎന്നവണ്ണം.

 ജൂലൈ 21 

. അവള്‍ അന്ന് അവനോടു ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കട്ടെ  എന്ന് ചോദിച്ചു അവന്‍ അത് സന്തോഷത്തോടെ സ്വീ കരിച്ചു ,ആകാശത്തിന്‍റെ കുടക്കീ ഴിലുള്ള എല്ലാം അവര്‍ക്ക് സംസാര വിഷയം ആയി അങ്ങനെ അവര്‍ അവരുടെ ഒരു ലോകംതിര്‍ത്തു....

ജൂലൈ 23

 അവളുടെ   ശബ്ദം അവന്‍ ആദ്യമായി കേട്ടു,അവളുടെ കൊഞ്ചലുകളും , ഇണക്കവും പിണക്കവും,കളിയും ചിരിയും ദേഷ്യവും ,ഒക്കെ അവനെ അവളിലേക്ക് കൂടുതല്‍ അടുപ്പിക്കുവായിരുന്നു അവള്‍ ഓരോ പുലരിയും ഉണര്‍ന്ന്‍ എഴുന്നേല്‍ക്കുന്നത്  അവന്‍റെ ശബ്‌ദം കേട്ടുകൊണ്ടായിരുന്നു അവന്‍ അവള്‍ക്ക് ഒരു ഭ്രാന്തായി   മാറുകയായിരുന്നു . അവളുടെ ഫോണ്‍ കോളുകള്‍ അവനുവേണ്ടി മാത്രമായി ,ആ കോളുകള്‍ക്കായി അവന്‍ കാത്തിരുന്നു,നമ്മുടെ "സമൂഹം" എന്ന ചട്ടക്കൂടിന്‍റെ ചങ്ങലക്കണ്ണികള്‍ ഇവരുടെ സ്നേഹ ബന്ധത്തിനെയും വരിഞ്ഞുമുറുക്കിരുന്നു, ഒരിക്കലും സ്വന്തം ആകില്ല എന്ന അറിവോടെ അവളെ അവന്‍ ഒത്തിരി സ്നേഹിച്ചു ,ഈ സ്നേഹം കാണുന്ന മറ്റുള്ളവര്‍ക്ക്  അത് കുട്ടിക്കളിയായി തോന്നും പക്ഷേങ്കില്‍ അവന്‍ അവളെ ആത്മാര്‍ത്ഥമായി  സ്നേഹിച്ചു. അവരുടെ ബന്ധങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ വന്നുതുടങ്ങി നിശബ്തതയുടെ യാമങ്ങളില്‍ പോലും അവളുടെ കൊഞ്ചലുകള്‍ക്കു വേണ്ടി അവന്‍ കാത്തിരുന്നു ,അവന്‍റെ ഹൃദയം അവളുടെ സാമീ പ്യം കൊതിച്ചുകൊണ്ടിരുന്നു.എങ്കിലും അവരുടെ കൂടിക്കാഴ്ച നീണ്ടുപൊക്കൊണ്ടേയിരുന്നു,

ഓഗസ്റ്റ്‌ 27

എന്തിനും  ഒരു സമയം ഉണ്ടന്ന് പറയുമ്പോലെ അങ്ങനെ അവരും കണ്ടുമുട്ടി മനസ്സിനും ശരീരത്തിന്നും കുളിര്‍മ നല്‍കുന്ന മഴ അവരുടെ കണ്ടുമുട്ടലിനും സാക്ഷിയായി  , അവനെ അവള്‍ കൌതുകത്തോടെ നോക്കിയിരുന്നു മുജ്ജന്മബന്ധം കൊണ്ടോ എന്തെന്നറിയില്ല  ആദ്യമായി ഉള്ള ഒരു കൂടിക്കാഴ്ച്ചയാണെന്ന് ഇരുവര്‍ക്കും തോന്നിയില്ല  ,രണ്ടു പേരും എന്ത് പറയണം എന്നയറിയാതെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു ,പക്ഷേങ്കില്‍ അവരുടെ കണ്ണുകള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.അവരുടെ ആ കൂടിക്കാഴ്ച്ചക്ക് മധുരം പകര്‍ന്നുകൊണ്ട് മഴ അതിന്‍റെ നേര്‍ത്ത സംഗീതം പൊഴിച്ചുകൊണ്ടിരുന്നു .കാലങ്ങള്‍ ഓടിമറഞ്ഞു  സൂര്യനും  ചന്ദ്രനും  ദിക്പാലകരും അസൂയയോടെ കണ്ട  ആ സ്നേഹ ബന്ധത്തിനു എന്തെന്ന് അറിയാതെ വിള്ളല്‍ വീണുതുടങ്ങി ,അവളുടെ വാക്കുകള്‍ അവന്‍റെ നെഞ്ചില്‍ മുള്‍മുന കണക്കെ കൊണ്ടുകയറി  എങ്കിലും അവന്‍ അവളെ വെറുത്തില്ല ....

 ഡിസംബര്‍  6

ആദ്യമായി അവന്‍ അവളോട്‌ ശബ്ദമുയര്‍ത്തി സംസാരിച്ചു ,അത് അവള്‍ടെ അകലിച്ചയുടെ വേഗം കൂട്ടി, എന്തിനുവേണ്ടിയെന്നറിയില്ല   അത് അവന്‍റെ മനസ്സിനെ വളരെ  അധികം  നോവിച്ചു .അവന്‍റെ തെറ്റുകള്‍ തിരുത്തി നല്ലത് മാത്രം പറഞ്ഞു കൊടുത്തിരുന്ന അവള്‍ അകന്നു  പൊക്കൊണ്ടിരുന്നു. മുന്‍പെന്നപോലെ അവളുടെ കൊഞ്ചലുകളും ഇണക്കവും പിണക്കവും കളിയും ചിരിയും ദേഷ്യവും മറ്റും തിരിച്ചു വരുമോ എന്നറിയാതെ അവന്‍ ഇരുന്നു ,അവരുടെ ആദ്യ  കൂടിക്കാഴ്ച്ചക്ക് സാക്ഷ്യം വഹിച്ച ആ മഴക്ക് വീണ്ടും ഒരു കൂടിക്കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കുമോ ? എന്തിനു ഇത്രയും അവളെ സ്നേഹിച്ചു ? അവളോട്‌ കാണിച്ചിരുന്ന സ്നേഹം  സ്നേഹം ആയിരുന്നോ അതോ പ്രണയമോ? ഈ  സ്നേഹ ബന്ധത്തിനു എന്താണ് സംഭവിച്ചത്?  അങ്ങനെ പലതിനും  ഉത്തരം കിട്ടാത്ത ലോകത്ത് ഈ ചോദ്യങ്ങള്‍ക്കും ഉത്തരംകിട്ടില്ല എന്ന തിരിച്ചറിവോടെ ആ നല്ല നാളുകള്‍ അവന്‍ വേദനയോടെ ഓര്‍ത്തിരുന്നു.




വീണ്ടും ഒരു പുതുവര്‍ഷം എത്തുകയായി....................!!!!! 

2 comments:

  1. സ്നേഹം അങ്ങിനെയാണ്... അത് അർഹിക്കുനവരെ തിരിച്ചറിയു ........

    ReplyDelete