സ്നേഹം അതുള്ള മനസ്സിനു ദുഃഖം ലഭിക്കുന്നു
സ്നേഹം കിട്ടിയ മനസ്സിനു തന്ന
സ്നേഹത്തിന്റെ ആഴം തിരിച്ചു അറിയന്കഴിയുന്നില്ല
കൊടുത്ത സ്നേഹം തിരിച്ചു കിട്ടും എന്ന്
പ്രതിക്ഷയോടെ കാത്തിരിക്കുന്നു.
എന്നിട്ടുംസ്നേഹിക്കുന്ന മനസ്സിനെ കാണാന്‍ കഴിയാതെ പോകുന്നു
കിട്ടാത്ത സ്നേഹത്തിന്റെ പേരിലുള്ള
ആ ദുഃഖം എവിടേയോ ഒളിപ്പിച്ചു വെച്ച്
വീണ്ടും വീണ്ടും സ്നേഹിക്കുന്നു .
സ്നേഹം ഒരികലും പിടിച്ചു വാങ്ങാന്‍ പറ്റില്ല
എന്ന അറിവോടെ വെറുതെ ആണെങ്കിലും
കാത്തിരിക്കുന്നു ആ സ്നേഹത്തിനു വേണ്ടി.
എന്നെങ്കിലും, കിട്ടിയിരുന്ന ആത്മാർഥ സ്നേഹമാണെന്ന്
തിരിച്ചറിയും എന്ന പ്രതീക്ഷയോടെ ..................

nice da
ReplyDeletetkzzzzzzz da
Deletegood
ReplyDelete