നമ്മൾ തമ്മിലുള്ള ദൂരം കൂടുതൽ ആണെങ്കിലും
മനസ്സുകളുടെ സ്നേഹത്തിനു ദൂരം
ഒരിക്കലും ഒരു തടസ്സം ആകുന്നേയില്ല.
എത്ര ദൂരെ ആണെങ്കിലും ഹൃദയമിടുപ്പ് ഞാൻ അറിയുന്നു,
നിൻ സ്വരം കാതിൽ മുഴങ്ങുന്നു,
നിന്നെ സ്നേഹം കൊണ്ട് മൂടാൻ എൻ മനം തുടികൊട്ടുന്നു!
അടുക്കുംതോറും സ്നേഹത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്നു ,
നീ എന്നിൽ കോരിച്ചൊരിയുന്ന സ്നേഹം
ആരിലും അസൂയ ഉണ്ടാക്കുന്ന നമ്മുടെ സ്നേഹം,
ഒരു ജന്മം മുഴുവൻ സ്നേഹിച്ചാലും മതിവരാത്ത സ്നേഹം...............
------------------------------------------------------------------------------------------------------
ഏകാന്തതയിൽ നിൻ ഓർമ്മകൾ ആകുന്ന കെട്ടുകൾ-
എന്നെ വരിഞ്ഞു മുറുക്കുന്നു ,
നിൻ സാമീപ്യം ആ കെട്ടുകൾ പൊട്ടിച്ചെറിയുന്നു,
എന്നിൽ പുതു ജീവൻ നിറയ്ക്കും
പക്ഷെങ്കിൽ ഒരു വാക്കുപോലും ഉരിയാടാതെ
എവിടെ മറഞ്ഞിരിക്കുന്നു?
നിനക്കുവേണ്ടിയുള്ള കാത്തിരിപ്പിനു നീളം കുടുന്നു
നിൻ കളിയും ചിരിയും ഒക്കെ ആയി
എന്നിലെ ഏകാന്തതയാകുന്ന കെട്ടുകൾ പൊട്ടിച്ചെറിയൂ എൻ പ്രിയേ
------------------------------------------------------------------------------------------------------
പ്രണയിനീ നിൻ വരവിനായി ഞാൻ കാത്തിരിക്കുന്നു,
പ്രണയത്തോടെയുള്ള വിളിക്കായി കാതോർക്കുന്നു ,
ചെഞ്ചുണ്ടിലെ തേനൂറും ചുംബനത്തിനായി എൻ ചുണ്ട് തുടിക്കുന്നു,
ഇടനെഞ്ചിലെ ഇളം ചൂട് നിനക്കായി കാത്തുവെച്ചിരിക്കുന്നു.
എന്നിട്ടും എന്തെ നീ വരുന്നില്ല എൻ പ്രണയിനീ
------------------------------------------------------------------------------------------------------
അവൾ ചാരത്ത് എത്തുന്നതും കാത്ത് അവൻ ഇരുന്നു ,
ആ കിളിക്കൊഞ്ചലിനു വേണ്ടി കാതോർത്ത് ഇരുന്നു ,
അങ്ങനെ ഓർമ്മകൾ കൂട് കൂട്ടുവാനായി അവനരികിലെത്തി
ആ മഴ പെയ്തിറങ്ങുന്ന രാവിൽ
കുളിരായി അവൾ അവനിൽ ലയിച്ചു,
അത് അവരുടെ മാത്രം ലോകമായി മാറി ,
രണ്ട് ഇണക്കുരുവികൾ ആയി ചൂട്നിശ്വാസം ഒന്നായി ,
ആ ചെഞ്ചുണ്ടിലെ നറുതേൻ അവൻ മൊത്തിക്കുടിച്ചു,
അവളുടെ ലഹരിയായി മാറി.
------------------------------------------------------------------------------------------------------
നിലാവിൽ കുളിച്ചുനിൽക്കുന്ന ആ രാവ്,
എങ്ങോ നിന്ന് നിശാപുഷ്പ്പങ്ങളുടെ
സുഗന്ധം പരന്നൊഴുകിക്കൊണ്ടിരുന്നു,
അങ്ങനെ ഉള്ള ആ രാവിൽ അവൾ അവന്റെ മാറിൽ
തല ചായിച്ചു നക്ഷത്രങ്ങൾ മിഴിചിമ്മുനത് നോക്കി കിടന്നു,
ഇളം തെന്നൽ അവർക്കു കുളിരിന്റെ
പുതപ്പു സമ്മാനിച്ച് കടന്നുപോയി,
അവനു പ്രണയത്തിന്റെ വീഞ്ഞു പകർന്നു നല്കി ,
പ്രണയ ലോകവും കടന്നു
മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയി
അവളുടെ മാത്രമായ അവനെ
ആ പ്രണയം നിറച്ച സ്നേഹ സൗഥത്തിലേക്ക്.
--------------------------------------------------------------------------------------------------------
പെയ്തൊഴിഞ്ഞ മഴയുടെ കുളിരിൽ
എൻ നെഞ്ചിൽ തളർന്നു ഉറങ്ങി
ഇണചേരലിന്റെ ലാസ്യത്തിൽ,
കോരിച്ചൊരിയുന്ന മഴപോലെ
എന്നിൽ പെയ്തിറങ്ങിയനേരം
എൻ ഓരോ ശ്വാസവും നിനക്ക് വേണ്ടി മാത്രം ആയി,
നീ പകർന്നുതന്ന പ്രണയാർദ്രമാം അനുഭൂതിയിൽ
ഞാൻ ഒരു തൂവൽ പോലെ പറന്നുപൊങ്ങി,
ഒരിക്കലും വറ്റാത്ത നിന്നോടുള്ള സ്നേഹത്തിനു
പകരം വെക്കാൻ മറ്റൊന്നും ഇല്ലാതെ ...............